Tuesday, December 14, 2010

മിഴിയോളം മഴ

    

മഴ

നിന്‍റെ  കണ്‍ പീലി കളുടെ
ഇടയിലൂടെ
അരിച്ചെത്തി
എന്‍റെ ഇടനെഞ്ചില്‍
കൂടൊരുകുന്നു.
നിന്‍റെ ചുണ്ടു   തട്ടിമറിഞ്ഞ
സങ്കടങ്ങളുടെ
മഹാമേഘങ്ങള്‍ 
എന്‍റെ ആകാശം
കറുപ്പിക്കുന്നു .
എന്‍റെ നെഞ്ചില്‍ നിന്നും
നീ
അടര്‍ത്തി എടുത്ത
നിന്‍റെ മുലകളില്‍
എന്‍റെ കരളിന്റെ   തുണ്ടും
നിഷാദന്റെ കൈയ്യൊപ്പും.

Sunday, October 3, 2010

മകള്‍

മകള്‍
മകള്‍ മഴപോലെ പെയ്ത്
എ ന്റെ 
നെഞ്ചില്‍ നിറയുന്നു.
കഴുകന്‍ കൊത്തിയടര്‍ത്തിയ
എന്‍റെ കരളില്‍
തടവി മുറിവുണക്കുന്നു.
പാര്‍ഷതിയുടെകഥകേട്ട്
അമ്മയെകെട്ടിപ്പിടിച്ചുറങ്ങുന്നു.







Sunday, September 5, 2010

മഴപറഞ്ഞത്

അന്നത്തെമഴയ്ക്
നിന്റെ ഗന്ധമായിരുന്നു
എന്റെ കരള്‍ പറിച്ചെടുത്ത്
നീമുടിയില്‍ ചൂടി
നടന്നില്ലെ
പകലറുതിയിലെ
എന്റെ വിയര്‍പ്പില്‍
നീപെയ്ത് നിറഞ്ഞില്ലെ
പെയ്തു നിറഞ്ഞ
നിന്റെ കണ്ണില്‍
 എന്റെമഹാസങ്കടങ്ങളുടെ
മേഘങ്ങള്‍ ഒലിച്ചുപോയില്ലെ.

തീവണ്ടിപ്പുരയിലെ കാത്തിരുപ്പുകള്‍

തീവണ്ടിപ്പുരയിലെ
തണുത്തബഞ്ചില്‍
കാത്തിരിക്കുമ്പോള്‍
‍‍ഞാനറിഞ്ഞ
കിനാവിന്റെ
നൊമ്പരം
നിന്റേതുമായിരുന്നു