മഴ
നിന്റെ കണ് പീലി കളുടെ
ഇടയിലൂടെ
അരിച്ചെത്തി
എന്റെ ഇടനെഞ്ചില്‍
കൂടൊരുകുന്നു.
നിന്റെ ചുണ്ടു തട്ടിമറിഞ്ഞ
സങ്കടങ്ങളുടെ
മഹാമേഘങ്ങള്‍
എന്റെ ആകാശം
കറുപ്പിക്കുന്നു .
എന്റെ നെഞ്ചില്‍ നിന്നും
നീ
അടര്‍ത്തി എടുത്ത
നിന്റെ മുലകളില്‍
എന്റെ കരളിന്റെ തുണ്ടും
നിഷാദന്റെ കൈയ്യൊപ്പും.